Monday, November 8, 2021

വീണ്ടും സ്കൂളിലേക്ക്





 കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകൾക്കിടയിൽ സ്കൂൾ തുറന്നു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളപ്പിറവി ദിനമായ നവംബർ 1 ന് പ്രവേശനോത്സവം നടന്നു. കർശനമായ കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിജി മാത്യു , പ്രഥമാധ്യാപിക ശ്രീമതി സോണിയ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ
സ്വീകരിച്ചു.





Sunday, August 1, 2021

യാത്രാമംഗളങ്ങൾ

 31/05/2021 ന്   മുപ്പത്തിമൂന്ന് വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ഞങ്ങളുടെ പ്രഥമാധ്യാപികയായ പ്രീയപ്പെട്ട വത്സല കുമാരി ടീച്ചർക്ക് യാത്രാമംഗളങ്ങൾ.













 .


ശാസ്ത്ര പോഷിണി സയൻസ് ലാബ് ഉദ്ഘാടനം

കോയിപ്പുറം GHSSൽ ശാസ്ത്ര പോഷിണി സയൻസ് ലാബിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പത്തനംതിട്ട ഡിഡിഇ ശ്രീ പി.കെ ഹരിദാസ് സർ നിർവഹിച്ചു.പി റ്റി എ പ്രസിഡണ്ട് ശ്രീമതി ഇന്ദു അജികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പുല്ലാട് AEO ശ്രീമതി BRഅനില ടീച്ചർ, പ്രഥമാധ്യാപിക ശ്രീമത NB വത്സല കമാരി ടീച്ചർ, PTAഅംഗം ശ്രീ M Rബിജു, സീനിയർ അസിസ്റ്റൻ്റ് ശ്രീ ജോസഫ് കെ ജോൺ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

20/03/2021










 



Tuesday, January 26, 2021

റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു

 ഭാരതത്തിൻ്റെ എഴുപത്തിരണ്ടാമതു റിപ്പബ്ളിക് ദിനം കോയിപ്രം ജിഎച്ച്എസ്എസിൽ സമുചിതമായി ആഘോഷിച്ചു.പ്രധാനാധ്യാപിക




ശ്രീമതി എൻ ബി വത്സലാകുമാരി ദേശീയപതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി പി ആർ ബിന്ദു, അധ്യാപകരായ ജി മനോജ് കുമാർ, സിന്ധു പി നായർ ,എസ് ശ്രീലേഖ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....