Tuesday, June 21, 2022

ജൂൺ 19 - വായന ദിനാചരണം



കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന ദിന- മാസാചരണത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. ജോസഫ് കെ ജോൺ നിർവഹിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.









 


Tuesday, June 7, 2022

ജൂൺ- 5 - പരിസ്ഥിതി ദിനം

 പരിസ്ഥിതിദിനാചരണം നടത്തി

കോയിപ്രം ഗവ എച്ച് എസ് എസിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീ ജിജി മാത്യു വൃക്ഷത്തൈ നട്ടു കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്, പ്രഥമാധ്യാപിക ശ്രീമതി സോണിയ സേവ്യർ , പി.റ്റി.എ പ്രസിഡന്റ് ശ്രീ ബിജു എം ആർ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു പി ആർ എന്നിവർ സംസാരിച്ചു.


ബഹു : ജില്ലാ പഞ്ചായത്തംഗം ശ്രീ ജിജി മാത്യു വൃക്ഷത്തൈ നടുന്നു.






Friday, June 3, 2022

പ്രവേശനോത്സവം 2022

 പ്രവേശനോത്സവം - 2022

കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്തല സ്കൂൾ  പ്രവേശനോത്സവം0 നടത്തി.

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആശാ സി ജി പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്തു.

 പി.റ്റി എ പ്രസിഡന്റ് ബിജു എം.ആർ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ഒ പ്രദീപ്, പ്രഥമാധ്യാപിക സോണിയ സേവ്യർ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എം.റോസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അനീഷ് കുന്നപ്പുഴ , വാർഡ് മെമ്പർ ഓമനക്കുട്ടൻ നായർ എം.കെ, ബി.ആർ.സി കോ-ഓർഡിനേറ്റർ സോജി ലിൻസി കെ സാം, അധ്യാപകരായ ജെസ്സി എസ് , ബിന്ദു പി.ആർ എന്നിവർ സംസാരിച്ചു. ചടങ്ങിനു ശേഷംകുട്ടികളുടെ കലാപരിപാടികൾ നടന്നു.

















പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....