Monday, June 5, 2023

പരിസ്ഥിതി ദിനാചരണം.

 ജൂൺ 5 പരിസ്ഥിതിദിനാചരണം.

ജൂൺ 5 ന്  പരിസ്ഥിതി ദിനം ആചരിച്ചു.

പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ പ്രദർശനം, പ്രസംഗം, ക്വിസ് മത്സരം എന്നിവ നടത്തി. ക്ലാസ് പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.





Thursday, June 1, 2023

പ്രവേശനോത്സവം 2023



കോയിപ്രം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് നടന്നു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ വേദിയിൽ പ്രദർശിപ്പിച്ചു .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിച്ചു.സ്കൂളിൽ പുതിയതായി എത്തിച്ചേർന്ന കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എം കെ ഓമനക്കുട്ടൻ നായർ ,പിടിഎ പ്രസിഡണ്ട് ശ്രീ എം ആർ ബിജു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി ശ്രീ തോമസ്, വിശ്വഭാരത് ലൈബ്രറിയുടെ ലൈബ്രേറിയൻ ശ്രീ ഗോപിനാഥൻ നായർ ,സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഓ പ്രദീപ്,
 ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.







പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....