Tuesday, August 15, 2023

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

കോയിപ്രംഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ എം ആർ ബിജു,അധ്യാപകരായ ശ്രീ. ജി മനോജ് കുമാർ ,ശ്രീ. കെ വി അരുൺകുമാർ , ശ്രീമതി സിന്ധു പി നായർ , ശ്രീമതി ബിന്ദു പി ആർ ,ശ്രീമതി എസ് ശ്രീലേഖ എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനാലപനവും നടന്നു.

 

Saturday, August 12, 2023

വായന മാസാചരണവും പുസ്തക പ്രദർശനവും

 കോയിപ്രം ജി എച്ച് എസ് എസിലെ വായന മാസാചരണത്തിന്റെ സമാപനം 29/08/2023 ന് കവി ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഒ പ്രദീപ്,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ ,വിശ്വഭാരത് ഗ്രാമീണ ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ ശ്രീ ബി ഗോപിനാഥ പിള്ള ,അധ്യാപകരായ ശ്രീ ജി മനോജ് കുമാർ , ശ്രീമതി എസ് ശ്രീലേഖ , ശ്രീമതി എസ് സന്തോഷ് കുമാരി , ശ്രീമതി വീണ റാണി എന്നിവർ സംസാരിച്ചു.

വായന മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

തുടർന്ന് സ്കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകപ്രദർശനവും നടത്തി.












പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....