Thursday, June 27, 2019

ലഹരി വിരുദ്ധ ദിനാചരണം 26/6/ 19

കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.കോയിപ്രം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടേയും സ്കൂളിലെ ലഹരി വിമുക്ത ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ "നിനവ് " ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ റാലി ,ക്വിസ് ,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.

Monday, June 24, 2019

അന്തർദേശീയ യോഗാദിനാചരണം 

അന്തർദേശിയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കോയിപ്രം ഗവ ഹയർ സ്കൂളിൽ യോഗ ദിനാചരണം നടന്നു .കോയിപ്രം ഗവ ആയുർവേദ ആശുപത്രി യിലെ ഡോക്ടർ മീര യുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ അഭ്യസിച്ചു .





 വായന വാരാചരണം 2019


കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം നടത്തി .
വാരാചരണവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉത്‌ഘാടനവും വാർഡ് പ്രതിനിധി ശ്രീ പ്രസന്നകുമാർ നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീമതി കെ കെ ശ്രീലത ,പ്രധാനാധ്യാപിക ശ്രീമതി എൻ ബി വത്സലകുമാരി ,വിശ്വഭാരതി വായനശാല ലൈബ്രേറിയൻ ശ്രീ ഗോപിനാഥൻ പിള്ള ,ശ്രീ അഖിൽ ആർ കുറുപ് ,ശ്രീ എം ആർ ബിജു ,ശ്രീ  ജി മനോജ് കുമാർ ,ശ്രീമതി  ബിന്ദു പി ആർ എന്നിവർ സംസാരിച്ചു 









 

പ്രവേശനോത്സവം



പ്രവേശനോത്സവം ഉദ്‌ഘാടനം  2019 ജൂൺ 6 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണാദേവി നിർവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കൃഷ്ണകുമാർ ,
 വാർഡ് മെമ്പർ ശ്രീമതി ബിനി ഷാജി പ്രിൻസിപ്പൽ ശ്രീമതി കെ .കെ ശ്രീലത , പ്രധാനാധ്യാപിക ശ്രീമതി എൻ .ബി വത്സലാകുമാരി,സ്റ്റാഫ് സെക്രട്ടറി ശ്രീമതി പി ആർ  ബിന്ദു ,സീനിയർ അസിസ്റ്റന്റ്  ശ്രീ ജോസഫ് കെ ജോൺ  എന്നിവർ സംസാരിച്ചു. 



പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....