Tuesday, July 9, 2019
വായന പക്ഷാചരണം സമാപനം
കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ സമാപനം നടന്നു.നവീകരിച്ച സ്കൂൾ ലൈബ്രറിയ്ക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി എൻ.ബി വത്സലാ കുമാരിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ തിരുവല്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിശ്വഭാരതി ലൈബ്രറി ലൈബ്രേറിയൻ ശ്രീ ഗോപിനാഥപിള്ള, ലൈബ്രറി സെക്രട്ടറി അഖിൽ ആർ കറുപ്പ് ,ശ്രീ എം ആർ ബിജു സീനിയർ അസിസ്റ്റന്റ് ശ്രീ ജോസഫ് കെ ജോൺ,ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപിക ശ്രീമതി ജസ്സി എസ്സ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു പി.ആർ എന്നിവർ പ്രസംഗിച്ചു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
-
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ദിനാചരണം അധ്യാപികയും കവിയുമായ ശ്രീമതി എസ്.ജെസി ടീച്ചർ നിർവഹിച്ചു. സ്...
-
ജൂൺ 5 പരിസ്ഥിതിദിനാചരണം. ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു....
-
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
No comments:
Post a Comment