വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.
ദിനാചരണം അധ്യാപികയും കവിയുമായ ശ്രീമതി എസ്.ജെസി ടീച്ചർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി പി ആർ ബിന്ദു, വിദ്യാരംഗം കോ - ഓർഡിനേറ്റർ ശ്രീ ജി മനോജ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ബഷീർ കൃതികളുടെ അവതരണം, ആസ്വാദന കുറിപ്പുകളുടെ അവതരണം, "ഭൂമിയുടെ അവകാശികൾ " എന്ന കൃതിയുടെ നാടകീയാവിഷ്ക്കാരം എന്നിവ നടന്നു
